Posts

കൃഷ്ണനാട്ടം

Image
കൃഷ്ണനാട്ടം  കേരളത്തിന് തനതായ കലാപാരമ്പര്യം ഉണ്ട്. കഥകളി,കൂടിയാട്ടം,പടയണി,ഓട്ടൻതുള്ളൽ,കൃഷ്ണനാട്ടം തുടങ്ങിയ കലാകളാൽ സമ്പന്നമാണ് കേരളം.    കേരളത്തിലെ  അറിയപെടുന്ന ക്ഷേത്രകലകളിൽ ഒന്നാണ് കൃഷ്ണനാട്ടം.  'അഷ്ടപദിയാട്ടം 'എന്നും പറയുന്നു. മാനവേദനാൽ രചിക്കപ്പെട്ട  കൃഷ്ണഗീതിയുടെ രംഗവതരണം ആണ് കൃഷ്ണനാട്ടം. ഐതിഹ്യം കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ  വില്വമംഗലത്തോട്  അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം. വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാ