കൃഷ്ണനാട്ടം

കൃഷ്ണനാട്ടം 

കേരളത്തിന് തനതായ കലാപാരമ്പര്യം ഉണ്ട്. കഥകളി,കൂടിയാട്ടം,പടയണി,ഓട്ടൻതുള്ളൽ,കൃഷ്ണനാട്ടം തുടങ്ങിയ കലാകളാൽ സമ്പന്നമാണ് കേരളം.
   കേരളത്തിലെ  അറിയപെടുന്ന ക്ഷേത്രകലകളിൽ ഒന്നാണ് കൃഷ്ണനാട്ടം.
 'അഷ്ടപദിയാട്ടം 'എന്നും പറയുന്നു.
മാനവേദനാൽ രചിക്കപ്പെട്ട  കൃഷ്ണഗീതിയുടെ രംഗവതരണം ആണ് കൃഷ്ണനാട്ടം.

ഐതിഹ്യം
കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം. വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം.
ഗുരുവായൂർ  കൃഷ്ണനാട്ടം
കൃഷ്ണനാട്ടം കലക്ക് ഒരേ ഒരു പഠനകേന്ദ്രം ഗുരുവായൂർ 'കൃഷ്ണട്ടം ക്ഷേത്ര കലാനിലയം.
ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്തിവരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വഴ്ചകളിൽ ഒഴികെ ബാക്കി എല്ലാ ദിവസവും കൃഷ്ണനാട്ടം അവതരിപ്പിക്കുന്നുണ്ട്. ജൂൺ , ജൂലായ്‌, ഓഗസ്റ്റ് മാസങ്ങളിൽ കൃഷ്ണനാട്ടം അവതരിപ്പിക്കാറില്ല.

എട്ടുമുറകൾ
കൃഷ്ണന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെ ഉള്ള എട്ടു കഥകൾ എട്ടു ലീലകലയാണ് അവതരിപ്പിക്കുന്നത്.
അവതാരം, കളിയാമർദ്ദനം, രാസക്രീഡ, കംസവധം,സ്വയംവരം, ബാണയുദ്ധം, വിവിധവധം, സ്വർഗാരോഹണം
എട്ടു ദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടു തിരികൾ, എട്ടുകുട്ടികൾ, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർത്തുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനു ഉള്ളത്.


അവതരണക്രമം
ക്ഷേത്രത്തിൽ രാത്രി അത്താഴംപൂജക്കും മറ്റു ചടങ്ങുകളും കഴിഞ്ഞു ക്ഷേത്രനട അടച്ചതിനു ശേഷമാണ് കൃഷ്ണനാട്ടം അവതരിപ്പിക്കുക.
ആദ്യം ഒരു കളിവിളക്ക് കൊളുത്തും. ശേഷം മദ്ദളത്തിൽ ഒരു കേളി, തോടയം, ശേഷം കൃഷ്ണനാട്ടം കളി തുടങ്ങും.


വേഷവിധാനം
വേഷവിധാനം രൂപപ്പെടുത്തിയത് വില്വമംഗലം സ്വാമിയാണെന്നാണ്  ഐതിഹ്യം.
പച്ച, കത്തി, മിനുക്, കരി എന്നിവ ഉണ്ട്. വ്യത്യസ്ത തരം മാസ്കും ഉപയോഗിക്കുന്നു.

വാദ്യങ്ങൾ
മദ്ദളം, ഇലത്താളം, ചേങ്ങില,ഇടയ്ക്ക എന്നിവ പ്രധാനം. മദ്ദളം രണ്ടു തരം ശുദ്ധമദ്ദളം, തൊപ്പിമദ്ദളം. കൃഷ്ണനാട്ടത്തിനു ചെണ്ട ഉപയോഗിക്കുന്നില്ല. കഥകളിൽ ചെണ്ടയാണ് പ്രധാനം.

ആലാപനരീതി
കൃഷ്ണനാട്ടത്തിലെ ആലാപനരീതി സോപാന ശൈലി യാണ്. പാടുന്നവർ രണ്ടുപേർ  പൊന്നാനി, ശിങ്കിടി.പൊന്നാനി ചേങ്ങില  യും ശിങ്കിടി ഇല്ലാത്തളവും കൊട്ടുന്നു.
അഭ്യാസമുറ 

ഏകദേശം 6 വയസിലാണ് കുട്ടികൾ കൃഷ്ണനാട്ടം അഭ്യസിപ്പിച്ചു തുടങ്ങു്ന്നത്. പത്തുവർഷത്തെ നിരന്തര അഭ്യാസം ആവശ്യമാണ്.കർക്കിടക മാസനാളുകളിൽ നാൽപതു ദിവസത്തെ ഉഴിച്ചിൽ, വെളുപ്പാൻകാലത്തു  കണ്ണുസാധകം, മെയ്സാധകം, ഒന്നരമണിക്കൂർ നേരം ചുവടു സാധകം  എന്നിങ്ങനെയാണ് കണക്കുകൾ.തുടർന്ന് കണ്ണുസാധകം, താളം, വായ്ത്താരി, ചൊല്ലിയാട്ടം എന്നിങ്ങനെ നിശ്ചിത സമയത്തു തീർക്കേണ്ടവയാണ് അഭ്യാസമുറ. എട്ടു വയസുമുതൽ കൃഷ്ണനാട്ടം വേഷം പഠിപ്പിക്കുന്നു.
പണ്ട്രണ്ടു വയസിൽ  ചുട്ടി, മദ്ദളം, പാട്ട്,എന്നിവ പഠിപ്പിക്കുന്നു ശേഷം അവതരണവും.നവരാത്രി കാലത്താണ് കുട്ടികളുടെ അരങ്ങേറ്റം നടത്താറുള്ളത്.